Connect with us

Kerala

തിരഞ്ഞെടുപ്പില്‍ വിശ്വാസ സംരക്ഷകര്‍ക്കൊപ്പം നില്‍ക്കും: എന്‍ എസ് എസ്

Published

|

Last Updated

കോട്ടയം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ വിശ്വാസ സംരക്ഷണത്തിന് നടപടി സ്വീകരിച്ചില്ലെന്ന് എന്‍ എസ് എസ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമുദൂര നിലപാടാണെങ്കിലും വിശ്വാസി സമൂഹത്തോടൊപ്പം നിലകൊള്ളുമെന്ന് എന്‍ എസ് എസിന്റെ മുഖപത്രമായ സര്‍വ്വീസസിന്റെ പുതിയ ലക്കത്തില്‍ മുഖപ്രസംഗം പറയുന്നു.

ബി ജെ പി നിയമനടപടികള്‍ ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ ശബരിമലയിലെ യുവതി പ്രവേശനം തടയാന്‍ ശ്രമിച്ചു. എന്നാല്‍ യു ഡി എഫ് നിയമനടപടികളും പ്രക്ഷോഭങ്ങളും നടത്തിയെന്നും മുഖപ്രസംഗം പറയുന്നു. സമുദൂര നിലപാട് എന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പിലെ ഇടത് വിരുദ്ധത വ്യക്തമാക്കുന്നതാണ് മുഖപ്രസംഗം.

ശബരിമലയിലെ വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ രാഷ്ട്രീയത്തിന് അതീതമായ നിലപാട് സ്വീകരിക്കേണ്ടി വന്നു. വിശ്വാസങ്ങളും ആചാരങ്ങളും ഇല്ലാതാക്കാനുള്ള ഏകപക്ഷീയമായ നടപടികളാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായത്. സംസ്ഥാനത്തെ പോലെ വിശ്വാസികളുടെ മൗലികാവകാശം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാറും ഒരു നടപടിയും സ്വീകരിച്ചില്ല. കോടതി മാത്രമാണ് ഇനി വിശ്വാസികള്‍ക്ക് അഭിയമായിട്ടുള്ളത്.

തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ എല്ലാ മുന്നണികളും ശബരിമലയും വിശ്വാസി സംരക്ഷണവും വിഷയമാക്കുമ്പോള്‍ ആര്‍ക്കാണ് വോട്ട് ചോദിക്കാന്‍ അവകാശമുള്ളതെന്ന് തീരുമാനിക്കേണ്ടത് ജാതി, മത, രാഷ്ട്രീയ ഭേദമെന്നേയുള്ള വിശ്വാസി സമൂഹമാണെന്നും മുഖപ്രസംഗം പറയുന്നു.

---- facebook comment plugin here -----

Latest