Connect with us

Kerala

വാക്കുകള്‍ വളച്ചൊടിച്ചു; അധിക്ഷേപ പരാമര്‍ശത്തില്‍ വിജയരാഘവനെ പിന്തുണച്ച് സിപിഎം

Published

|

Last Updated

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെ പിന്തുണച്ച് സിപിഎം. രമ്യയെ അപമാനിക്കുന്നതരത്തിലുള്ള യാതൊരു പരാമര്‍ശവും വിജയരാഘവന്‍ നടത്തിയിട്ടില്ല. വിജയരാഘവന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വയനാട്ടില്‍ രാഹുലിനെ പരാജയപ്പെടുത്തുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഇടതുപക്ഷത്തിന്റെ പ്രചാരണ പരിപാടികളില്‍ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.