Connect with us

Gulf

സഊദിയില്‍ മരിച്ച സുബൈറിന്റെ മയ്യിത്ത് ചൊവ്വാഴ്ച്ച നാട്ടിലെത്തിക്കും

Published

|

Last Updated

ജിദ്ദ: ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ച കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി പരേതനായ എം എന്‍ മൂസാന്‍കുട്ടിയുടെ മകന്‍ എം ടി പി സുബൈറിന്റെ (48) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ നിന്നും സഊദി എയര്‍ലൈന്‍സില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തിലാണ് മയ്യിത്ത് എത്തിക്കുക. തുടര്‍ന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശമായ കണ്ണൂര്‍ വെള്ളൂര്‍ പാലത്തറയിലേക്ക് കൊണ്ടുപോയി ഖബറടക്കും.

ജിദ്ദയിലെ ജാമിയ കുവൈസയില്‍ ബഖാല ജീവനക്കാരനായിരുന്ന സുബൈറിനെ കുഴഞ്ഞുവീണതിനെ തുടന്ന് ജാമിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപ്രതിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഷറഫിയ്യയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.

പരേതയായ ഫാത്തിമയാണ് സുബൈറിന്റെ മാതാവ്. ഭാര്യ: റസീന (ചെറുപുഴ). മക്കള്‍: റിസ്വാന്‍, ലിയാന ഫാത്വിമ, ഷിസാന്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഫൈസല്‍, സബൂറ, സാജിത, സജീല.