കീറ്റോ ഡയറ്റ് അലോപ്പതിക്ക് എതിരല്ല: എന്‍ വി ഹബീബ് റഹ്മാന്‍

Posted on: March 29, 2019 8:59 pm | Last updated: March 29, 2019 at 8:59 pm

ദമ്മാ: കീറ്റോ ഡയറ്റ് എന്നറിയപ്പെടുന്ന ലോ കാര്‍ബ് ഹൈ ഫാറ്റ് ഡയറ്റ് (എല്‍ സി എച്ച് എഫ്) ഭക്ഷണരീതി പിന്തുടരുന്നത് ഭാവിയില്‍ ആരോഗ്യത്തിന് ദൂരവ്യാപകമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന ചില അലോപ്പതി ഡോക്ടര്‍മാരുടെ നിഗമനം ഊഹം മാത്രമാണെന്നും ഇതുവരെ ശാസ്ത്രീയമായി ഇക്കാര്യം തെളിയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്നും എല്‍.സി.എച്ച്.എഫ് കൂട്ടായ്മ കോ-ഓര്‍ഡിനേറ്ററും കീറ്റോ ട്രെയിനറുമായ എന്‍.വി ഹബീബ് റഹ്മാന്‍ പറഞ്ഞു.എല്‍.സി.എച്ച്.എഫ് ദമ്മാം ചാപ്റ്റര്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദമ്മാം ദാര്‍ സിഹ ഓഡി റ്റോ റിയത്തില്‍ നടന്ന പരിപാടിയില്‍ ഷാജി ആലപ്പുഴ അധ്യക്ഷത വഹിച്ചു.ഖാദര്‍ ചെങ്കള,കെഎം ബഷീര്‍,അഷ്റഫ് ആളത്ത് എന്നിവര്‍ സംസാരിച്ചു. അസ്ലം കൊളക്കാടന്‍,അനസ് പട്ടാമ്പി,ശംനാദ്,റംസാന്‍,ജമാലുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.സക്കീര്‍ അഹമ്മദ് സ്വാഗതവും ഫൈസി നന്ദിയും പറഞ്ഞു.അബ്ദുല്ല ഖിറാഅത്ത് നടത്തി.