Connect with us

Kerala

യുഡിഎഫിന് ആര്‍എസ്എസിന്റേയും ബിജെപിയുടേയും വോട്ട് വേണ്ട: മുല്ലപ്പള്ളി

Published

|

Last Updated

ആലപ്പുഴ:ആര്‍എസ്എസിന്റെയും ബിജെപിയുടെയും വോട്ട് യുഡി.എഫിന് വേണ്ടെന്നും ജനാധിപത്യ ശക്തികളുടെ വോട്ടു കൊണ്ട് യു.ഡി.എഫിന് വിജയം നേടാന്‍ കഴിയുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. സ്തീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാത്തതും തലസ്ഥാനത്ത് കൊലപാതക പരമ്പര നടക്കുന്നതും പിണറായി വിജയന്‍ കഴിവ് കെട്ട ആഭ്യന്തരമന്ത്രിയായതു കൊണ്ടാണ്. ഒളിഞ്ഞും തെളിഞ്ഞും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വര്‍ഗീയ ശക്തികുളടെ സഹായം തേടിയതാണ് സി.പി.എമ്മിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. 1977ല്‍ ആര്‍.എസ്.എസ്,ജനസംഘം സംഘടനകളുടെ വോട്ട് വാങ്ങി കൂത്ത്പറമ്പില്‍ നിന്ന് പിണറായി വിജയന്‍ വിജയിച്ചത്. പകരമായി ഉദുമയില്‍ സംഘപരിപാര്‍ നേതാവ് കെ.ജി.മാരാരെ സഹായിക്കുകയും തിരഞ്ഞെടുപ്പ് കണ്‍വീനര്‍ കമ്മ്യൂണിസ്റ്റ് നേതാവായ പുരുഷോത്തമന്‍ പ്രവര്‍ത്തിച്ചു. ഇ.എം.എസ് ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ അന്ന് പ്രചരണത്തിന് എത്തിയിരുന്നു. ഇത് മറച്ച് വെച്ച് സത്യസന്ധതയില്ലാത്ത പ്രചരണം കോടിയേരി തനിക്ക് എതിരെ നടത്തുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ സി.പി.എമ്മിനുള്ളില്‍ ആശയപരമായ കലാപം ഉണ്ടാക്കന്‍ സമയമായി.

എസ്.എന്‍.ഡി.പി യോഗവും എന്‍.എസ്.എസും നവോഥാന പ്രവര്‍ത്തനത്തില്‍ മഹത്തായ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്നവര്‍ നടത്തുന്ന അഭിപ്രായങ്ങള്‍ എല്ലാം സംഘടനയുടെ അഭിപ്രായമായി കാണുന്നില്ല . അത്തരം വിഷയങ്ങളിലെ വിവാദത്തിന് താനില്ല. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാട് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്. യു.ഡി.എഫിനെ സഹായിക്കുമോ എന്ന ചോദ്യത്തിന് അത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.ശാസ്ത്ര രംഗത്തെ ഇന്ത്യയുടെ നേട്ടം കോണ്‍ഗ്രസിന് മാത്രം അവകാശപെട്ടതാണ്. ബി.ജെ.പിക്ക് ഇതില്‍ ഒരു പങ്കുമില്ല.അക്രമ രാഷ്ട്രീയത്തിനെതിടെയുള്ള പോരാട്ടമാണ് കേരളത്തില്‍ യു.ഡി.എഫ് നടത്തുന്നത്. വടകരയില്‍ യു.ഡി.എഫിന് ധര്‍മ്മത്തിന്റെ വിജയമാണെന്നും തനിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ കെ.മുരളീധരന്‍ വിജയിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.