സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കുന്നതിനെതിരെയുള്ള ഹരജി ദുരുദ്ദേശപരം: ഹൈക്കോടതി

Posted on: March 27, 2019 6:44 pm | Last updated: March 27, 2019 at 7:42 pm

കൊച്ചി: സിറ്റിങ് എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനെതിരെ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ഹരജി ദുരുദ്ദേശപരമാണെന്ന് നിരീക്ഷിച്ച കോടതി എംഎല്‍എമാര്‍ക്ക് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

അവിശ്വാസ പ്രമേയത്തിലൂടെ സര്‍ക്കാര്‍ താഴെ വീണാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ ചെലവ് അവിശ്വാസം കൊണ്ടുവന്നവര്‍ വഹിക്കണമോയെന്നും കോടതി ചോദിച്ചു. സിറ്റിങ് എംഎല്‍എമാര്‍ മരിച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ പണം ആരില്‍നിന്നും ഈടാക്കുമെന്നും ഹരജി പരിഗണിക്കവെ കോടതി ചോദിച്ചു.