നിയമബിരുദം നേടിയ സഖാഫി പണ്ഡിതരെ ആദരിച്ചു

Posted on: March 26, 2019 11:24 am | Last updated: March 26, 2019 at 11:24 am
നിയമ പഠനത്തിൽ ബിരുദം നേടിയ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിനെ മർകസ് നോളജ് സിറ്റിയിൽ നടന്ന സംസ്ഥാന ശരീഅ സെമിനാറിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ആദരിക്കുന്നു

കോഴിക്കോട്: മർകസ് നോളജ് സിറ്റിയിൽ നടന്ന സംസ്ഥാനതല ശരീഅ സെമിനാറിൽ സഖാഫി പഠനത്തോടൊപ്പം നിയമബിരുദം നേടിയ 27 യുവപണ്ഡിതരെ അനുമോദിച്ചു. ചടങ്ങിന് മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ശരീഅ സിറ്റി ഡീൻ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ നേതൃത്വം നൽകി.

കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലാണ് മർകസിനു കീഴിൽമതത്തിലും ആധുനിക നിയമത്തിലും ആഴത്തിൽ ധാരണയുള്ള സഖാഫി പണ്ഡിതരുടെ ഈ ഇടപെടലുകളെന്ന് നോളജ് സിറ്റി ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.

കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ, കെ കെ അഹ‌്മദ് കുട്ടി മുസ്‌ലിയാർ, പൊന്മള മുഹ‌്യുദ്ദീൻ കുട്ടി മുസ്‌ലിയാർ, കൂറ്റമ്പാറ അബ്ദുർറഹ‌്മാൻ ദാരിമി, സി മുഹമ്മദ് ഫൈസി, ഹുസൈൻ ഫൈസി കൊടുവള്ളി, അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല പ്രസംഗിച്ചു.