ബാബരി വിഷയം: എഐഎംപിഎല്‍ബി അടിയന്തര യോഗം വിളിച്ചു

Posted on: March 24, 2019 11:18 am | Last updated: March 24, 2019 at 11:54 am

ലക്‌നൗ: ബാബരി വിഷയത്തില്‍ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്(എഐഎംപിഎല്‍ബി) അടിയന്തര യോഗം വിളിച്ചു. 51 അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

ബാബരി കേസ് മധ്യസ്ഥ ശ്രമത്തിലൂടെ പരിഹരിക്കാന്‍ സുപ്രീം കോടതി മൂന്നംഗ മധ്യസ്ഥ സമതിയെ നിയോഗിച്ചിരുന്നു. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമതിയില്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് അംഗങ്ങള്‍.