രാഹുലിന്റെ വരവില്‍ തീരുമാനമായില്ല; മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനം റദ്ദാക്കി

Posted on: March 24, 2019 11:03 am | Last updated: March 24, 2019 at 12:51 pm

തിരുവനന്തപുരം:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച് അവസാന തീരുമാനം നീളുന്നു. ഈ സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് രാവിലെ 11ന് നടത്താന്‍ നിശ്ചയിച്ചിരുന്ന് വാര്‍ത്ത സമ്മേളനം റദ്ദാക്കി. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമതി യോഗത്തിന് ശേഷമെ മുല്ലപ്പള്ളി മാധ്യമങ്ങളെ കാണുവെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.

കേന്ദ്ര തിരഞ്ഞെടുപ്പ് സമതി യോഗത്തില്‍ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയാകും. അതേ സമയം കോണ്‍ഗ്രസ് പുറത്തുവിട്ട എട്ടാമത്തെ സ്ഥാനാര്‍ഥി പട്ടികയിലും വയനാട്ടിലേയും വടകരയിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് എഐസിസി നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കെപിസിസി അത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ടെന്നും അനുഭാവപൂര്‍വം പരിഗണിക്കുമെന്നുമാത്രമാണ് വ്യക്തമാക്കിയത്.