Gulf
കാത്തിരിപ്പിന് വിരാമം: സ്‌പോണ്‍സര്‍ ഹുറൂബാക്കി ദുരിതത്തിലായ മലയാളി നഴ്‌സ് നാട്ടിലേക്ക് മടങ്ങി

റിയാദ് :പ്രസവാവധി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സഊദിയില്‍ സ്‌പോണ്‍സര്‍ ഹുറൂബാക്കിയതിനെ തുടര്‍ന്ന് ദുരിതത്തിലായ മലയാളി മലയാളി നഴ്‌സ് സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി.
സഊദിയിലെ ഖമീസ് ഹാബീലിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം ഉഴവൂര്‍ സ്വദേശിനി ടിന്റു സ്റ്റീഫനാണ് പ്രസവാവധി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ ഹുറൂബാക്കിയത്. ഇതിനിടെ നാട്ടിലേക്ക് പോവാന് കഴിയാത്തതിനെ തുടര്‍ന്ന് ടിന്റു അബ്ഹയിലെ ആശുപത്രിയില്‍ കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു.
അവധി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്‌പോണ്‍സര്‍ ഹൂറൂബാക്കിയത്. തുടര്‍ന്ന് സഊദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ സാമൂഹ്യ പ്രവര്‍ത്തകനായ അഷ്റഫ് കുറ്റിച്ചൂലിനെതിരെ കേസ് കൊടുക്കുകയും വിഷയത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയ പോലീസ് ടിന്റുവിന് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.
അബഹയിലെ മലയാളി കുടുംബത്തോടൊപ്പം ടിന്റുവിനെ താമസിപ്പിച്ചിരുന്ന യുവതിക്ക് സഊദിയിലെ അബഹയിലെ ഗാര്‍ണറേറ്റ് ഇന്ത്യന്‍ കോണ്‍സുലേറ്റും, പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെയും സഹായത്തോടെയാണ് കുഞ്ഞുമായി ടിന്റു നാട്ടിലേക്ക് മടങ്ങിയത്.