മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി; തുഷാര്‍ മത്സരിക്കുന്നതില്‍ എതിരല്ലെന്ന്

Posted on: March 22, 2019 10:45 am | Last updated: March 22, 2019 at 1:11 pm

തിരുവനന്തപുരം: തുഷാര്‍ വിഷയത്തില്‍ നിലപാട് മാറ്റി വെള്ളാപ്പള്ളി നടേശന്‍. ശക്തമായ സംഘടനാ സംസ്‌കാരമുള്ള തുഷാര്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് താന്‍ എതിരല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ എസ്എന്‍ഡിപിയിലെ സ്ഥാനം തുഷാര്‍ രാജിവെക്കേണ്ടിവരുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. എസ്എന്‍ഡിപിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്‌നേഹമോ വിദ്വേഷമോ ഇല്ല. തുഷാറിനോടും എസ്എസ്എന്‍ഡിപി പുലര്‍ത്തുക ശരിദൂരമെന്ന നിലപാടായിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി ഭാരവാഹികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സംഘടനയിലെ സ്ഥാനം രാജിവെക്കണമെന്നായിരുന്നു നേരത്തെ വെള്ളാപ്പള്ളിയുടെ നിലപാട്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ തുഷാര്‍ മത്സരിച്ചേക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ നിലപാട് മാറ്റം.