Connect with us

Ongoing News

ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

Published

|

Last Updated

അഡ്വഞ്ചര്‍ വൈല്‍ഡ് ലൈഫ് മാഗസിനും ബെംഗളൂരു ലയണ്‍സ് ക്ലബ്ബും പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കുരുവികളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി

ബെംഗളൂരു: അഡ്വഞ്ചര്‍ വൈല്‍ഡ് ലൈഫ് മാഗസിനും ബെംഗളൂരു ലയണ്‍സ് ക്ലബ്ബും പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ കുരുവികളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. അറിയപ്പെടുന്ന പക്ഷി നിരീക്ഷകന്‍ എഡ്വിന്‍ ജോസഫ് കുരുവികളെ എങ്ങനെ നമ്മുടെ ബാല്‍ക്കണിയിലേക്ക് ആകര്‍ഷിക്കാം എന്നതിനെക്കുറിച്ച് വിശദീകരിച്ചു. കുരുവികള്‍ മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങുന്നതും സൗഹൃദം സ്ഥാപിക്കുന്നവയുമാണെന്ന് അദ്ദേഹം പറഞ്ഞു. അഡ്വഞ്ചര്‍ വൈല്‍ഡ് ലൈഫ് എഡിറ്റര്‍ സിംഹ ശാസ്ത്രി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കുരുവികളെ ബെംഗളൂരിലും പരിസരങ്ങളിലും എങ്ങനെ അധിവസിപ്പിക്കാമെന്നതിനെക്കുറിച്ച് ക്ലാസെടുത്തു.

ലയണ്‍സ് ക്ലബ്ബ് വോയിസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവീന്ദ്ര, എക്‌സിക്യുട്ടീവ് ഡയരക്ടര്‍ അനന്തറാം എന്നിവര്‍ സംബന്ധിച്ചു. പ്രസ്‌ക്ലബ് പരിസരത്ത് കുരുവിക്കൂട് നിര്‍മിക്കാന്‍ സന്നദ്ധമാണെന്ന് പ്രസിഡന്റ് സദാശിവ ഷേണായി ചടങ്ങില്‍ അറിയിച്ചു. കുരുവിക്കൂടുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചു.

Latest