പി എന്‍ ബി തട്ടിപ്പ്: നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍

Posted on: March 20, 2019 3:37 pm | Last updated: March 20, 2019 at 7:57 pm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബേങ്ക് തട്ടിപ്പു കേസില്‍ വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായി. നീരവിനെ അല്‍പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും. പി എന്‍ ബി ഇടപാടുമായി ബന്ധപ്പെട്ട് 13000 കോടി രൂപയുടെ തട്ടിപ്പു നടത്തിയതായാണ് നീരവിനെതിരായ കേസ്.

നീരവിനെ കൈമാറണമെന്ന് ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പ് ബ്രിട്ടന്‍ പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, മദ്യ രാജാവ് വിജയ് മല്യയുമായി ബന്ധപ്പെട്ട കേസില്‍ സംഭവിച്ചതു പോലെ നീരവിനെ കൈമാറുന്ന കാര്യവും നീണ്ട നിയമ നടപടികളില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. തട്ടിപ്പിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് നീരവും കുടുംബവും വിദേശത്തേക്കു മുങ്ങിയത്. സി ബി ഐയാണ് കേസന്വേഷിക്കുന്നത്.