ശൈഖ് ഖലീഫ രണ്ട് വനിതാ ജഡ്ജിമാരെ നിയമിച്ചു

Posted on: March 20, 2019 12:29 pm | Last updated: March 20, 2019 at 12:30 pm

അബൂദബി: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫെഡറല്‍ ജുഡീഷ്യറിയില്‍ രണ്ട് വനിതാ ജഡ്ജിമാരെ നിയമിച്ചു. ആദ്യമായാണ് യു എ ഇ യില്‍ വനിതാ ജഡ്ജിമാര്‍ സ്ഥാനമേല്‍ക്കുന്നത്.

ഖദീജ ഖാമിസ് ഖലീഫ അല്‍ മലസ്, സലാമ റാഷിദ് സാലിം അല്‍ കെത്ബി എന്നിവരാണ് ഫെഡറല്‍ തലത്തില്‍ ജുഡീഷ്യല്‍ സ്ഥാനങ്ങള്‍ വഹിക്കുക.