വിദ്യാ ബാലകൃഷ്ണനെതിരെ വടകരയില്‍ പ്രതിഷേധ പോസ്റ്ററുകള്‍

Posted on: March 18, 2019 11:04 am | Last updated: March 18, 2019 at 12:32 pm

വടകര: വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിരുന്ന വിദ്യാ ബാലകൃഷ്ണനെതിരെ പോസ്റ്റര്‍. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്റര്‍ പ്രതൃക്ഷപ്പെട്ടത്. പി ജയരാജനെതിരെ വിദ്യാ ബാലകൃഷ്ണന്‍ സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡല്‍ഹിയില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയിലാണ് വിദ്യയുടെ പേരുയര്‍ന്നുവന്നത്. എന്നാല്‍ ശക്തനായ ജയരാജനെതിരെ മത്സരിക്കാന്‍ വിദ്യക്കാവുമോയെന്ന ആശങ്കകള്‍ വടകരയിലെ പ്രാദേശിക നേതൃത്വംതന്നെ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അതേ സമയം വടകരയിലെ സ്ഥാനാര്‍ഥിയായി ടി സിദ്ദിഖിനെ പരിഗണിച്ചെങ്കിലും ആ സീറ്റില്‍ മത്സരിക്കാനില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഈ സീറ്റിലേക്ക് പരിഗണിച്ച ബിന്ദുകൃഷ്ണയും പിന്‍മാറി. ഈ സാഹചര്യത്തില്‍ പ്രവീണ്‍ കുമാറിന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്.