Connect with us

National

വിവാഹക്ഷണക്കത്തില്‍ മോദിക്ക് വോട്ടഭ്യര്‍ഥിച്ചു; ഉത്തരാഖണ്ഡുകാരന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

Published

|

Last Updated

ഡെഹ്‌റാഡൂണ്‍: വിവാഹ ക്ഷണക്കത്തില്‍ മോദിക്കു വോട്ടു ചെയ്യണമെന്ന് അഭ്യര്‍ഥിച്ചയാള്‍ വെട്ടിലായി. ഉത്തരാഖണ്ഡുകാരനായ ജഗദീഷ് ചന്ദ്ര ജോഷി എന്നയാളാണ് മകന്റെ വിവാഹത്തിനായി തയാറാക്കിയ ക്ഷണക്കത്തില്‍ മോദിക്ക് വോട്ട് അഭ്യര്‍ഥിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് 24 മണിക്കൂറിനുള്ളില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ ജോഷിക്കു നോട്ടീസ് നല്‍കി.

“ഉപഹാരങ്ങള്‍ കൊണ്ടുവരേണ്ട, പകരം വരനും വധുവിനും ആശീര്‍വാദമര്‍പ്പിക്കാന്‍ എത്തുന്നതിനു മുമ്പ് ഏപ്രില്‍ 11ന് രാജ്യതാത്പര്യം മുന്‍നിര്‍ത്തി മോദി ജിക്കു വോട്ടു ചെയ്യൂ”- എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ഏപ്രില്‍ 22നാണ് ജോഷിയുടെ മകന്റെ വിവാഹം. ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് ഏപ്രില്‍ 11നും.
നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ജോഷി മാപ്പു ചോദിച്ചു. ക്ഷണക്കത്തിലെ വാചകങ്ങള്‍ കുട്ടികള്‍ തയാറാക്കി തന്നതായിരുന്നുവെന്നും തങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‌വില്ലെന്നും ജോഷി പറഞ്ഞു.

---- facebook comment plugin here -----

Latest