ന്യൂസിലാൻഡിലെ ഭീകരാക്രമണത്തെ അപലപിച്ചു

Posted on: March 17, 2019 10:50 am | Last updated: March 17, 2019 at 10:50 am

മലപ്പുറം: ന്യൂസിലാൻഡിലെ മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ചു. സംഭവത്തിൽ കേരള മുസ്‌ലിം ജമാഅത്ത് നടുക്കവും ദുഃഖവും രേഖപ്പെടുത്തി.
വംശീയതയും ഭീകരതയും ലോക സമൂഹത്തിനും മനുഷ്യരുടെ സൈര്വ ജീവിതത്തിനും ഭീഷണിയാണ്. മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്ത് സമാധാനം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ലോകരാജ്യങ്ങൾ ഐക്യപ്പെടണം.

മതചിഹ്നങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചരണായുധമാക്കരുതെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട് സ്വാഗതാർഹമാണ്.
രാജ്യം നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടി കുറുക്കുവഴികളിലൂടെ മതപരമായ വിഷയങ്ങളെ ദുരുപയോഗം ചെയ്ത് വിജയം നേടാനുള്ള തത്പര കക്ഷികളുടെ ശ്രമങ്ങൾക്ക് തടയിടാനും യഥാർഥ പ്രശ്‌നങ്ങൾ പൊതുതിരഞ്ഞെടുപ്പ് വേളയിൽ വിഷയീഭവിക്കാനും ഇത് കാരണമാകുമെന്ന് ലീഡേഴ്‌സ് അസംബ്ലി അംഗീകരിച്ച പ്രമേയങ്ങൾ അഭിപ്രായപ്പെട്ടു.