Connect with us

Gulf

ജുബൈല്‍ അല്‍ അസ്ഹര്‍ മദ്രസ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചു

Published

|

Last Updated

ജുബൈല്‍: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ വ്യാവസായിക നഗരമായ ജുബൈലില്‍ സെന്‍ട്രല്‍ കഇഎ നു കീഴിലുള്ള അല്‍ അസ്ഹര്‍ മദ്രസയുടെ പന്ത്രണ്ടാമത് വാര്‍ഷികത്തോടനുബന്ധിച്ച് “വെളിച്ചം 2019” ജുബൈല്‍ ബീച്ച് ക്യാമ്പില്‍ സംഘടിപ്പിച്ചു.ഇരുപതിലധികം വ്യത്യസ്ത ഇനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങള്‍ നടന്നു

,ഖവാലി, അറബനമുട്ട് എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി.5, 7,10 ക്ലാസുകളില്‍ ഇസ്ലാമിക് എഡ്യൂക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നടത്തിയ 2018ലെ പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം , ആര്‍എസ്‌സിബുക്ക് ടെസ്റ്റിലെ വിജയികള്‍ , പ്രവാസി വായന ക്യാമ്പയിനില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള സമ്മാന വിതരണം എന്നിവ ചടങ്ങില്‍ നടന്നു.

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റേഞ്ച് ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡണ്ട് ഹസൈനാര്‍ മുസ്ലിയാര്‍ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നൂറുദ്ദീന്‍ മഹ്‌ളരി, ഉമര്‍ സഖാഫി മൂര്‍ക്കനാട് എന്നിവര്‍ സന്ദേശ പ്രഭാഷണം നടത്തി. അബ്ദുല്‍ കരീം ഖാസിമി, ഷൗക്കത്ത് സഖാഫി, അഷ്‌റഫ് സഖാഫി, സിദ്ദീഖ് അസ് ലമി, നൗഫല്‍ ചിറയില്‍, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.ഐ.സി.എഫ് ജുബൈല്‍ മലപ്പുറം ജില്ലയില്‍ ബോണ്‍ സിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സാന്ത്വനം പദ്ധതിയുടെ പ്രഖ്യാപനം ഷരീഫ് മണ്ണൂര്‍ നിര്‍വ്വഹിച്ചു, ജലീല്‍ കൊടുവള്ളി സ്വാഗതവും മജീദ് താനാളൂര്‍ നന്ദിയും പറഞ്ഞു.

Latest