Connect with us

Kerala

ശശി തരൂരിന്റെ അടുത്ത ബന്ധുക്കളടക്കം പത്ത്‌ പേര്‍ ബിജെപിയില്‍

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസിന് തിരിച്ചടിയായി കൂടുതല്‍ പേര്‍ ബിജെപിയിലേക്ക്. ശശി തരൂരിന്റെ ഉറ്റബന്ധുക്കളടക്കം പത്ത് പേരാണ് ബിജെപി പാളയത്തിലെത്തിയിരിക്കുന്നത്.

ശശി തരൂരിന്റെ മാതാവിന്റെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശി കുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയില്‍നിന്നും ഇവര്‍ അംഗത്വം സ്വീകരിച്ചു. ഇന്നലെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്ന് പ്രസ്താവിച്ചിരുന്നു. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി ടോം വടക്കന്‍ എത്തുമെന്നാണ് സൂചന.

Latest