പൊതുസ്ഥലത്താണോ രഹസ്യ ചര്‍ച്ച; ആരോപണം അടിസ്ഥാനരഹിതം: പികെ കുഞ്ഞാലിക്കുട്ടി

Posted on: March 15, 2019 11:42 am | Last updated: March 15, 2019 at 2:07 pm

മലപ്പുറം: എസ്ഡിപിഐയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണം തെറ്റെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. രഹസ്യ ചര്‍ച്ച നടത്തുന്നത് പൊതു സ്ഥലമായ ഗസ്റ്റ് ഹൗസിലാണോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ഇടതുപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. താന്‍ ഗസ്റ്റ് ഹൗസില്‍ പത്ത് മിനുട്ട് പോലും ചിലവഴിച്ചിട്ടില്ല. തന്നോട് സംസാരിക്കാന്‍ വേണ്ടി ഇടി മുഹമ്മദ് ബഷീര്‍ കാത്തിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗിന് പരാജയ ഭിതിയില്ല. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും-കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എസ്ഡിപിഐ നേതാക്കളും ഇടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും കൊണ്ടോട്ടി തുറക്കലിലെ കെടിഡിസി ഹോട്ടലില്‍നിന്നും പുറത്തുവരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതാണ് വിവാദങ്ങള്‍ക്കടിസ്ഥാനം.