കോണ്‍ഗ്രസ് വന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം രൂപവത്കരിക്കും: രാഹുല്‍ ഗാന്ധി

Posted on: March 14, 2019 2:53 pm | Last updated: March 14, 2019 at 7:34 pm

തൃപ്രയാര്‍: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം രൂപവത്കരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രത്യേക മന്ത്രാലയം വരുന്നതോടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും തൃപ്രയാറില്‍ നടന്ന ദേശീയ ഫിഷര്‍മെന്‍ പാര്‍ലിമെന്റില്‍ രാഹുല്‍ പറഞ്ഞു.

മോദിയെ പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കുന്നയാളല്ല താനെന്നും നടപ്പാക്കാന്‍ കഴിയുമെന്നത് മാത്രമേ താന്‍ പറയാറുള്ളൂ എന്നും രാഹുല്‍ പറഞ്ഞു. അംബാനിക്കും നീരവ് മോദിക്കുമൊക്കെ മോദിയോട് ഒരു കാര്യം പറയണമെങ്കില്‍ പത്ത് സെക്കന്റിനുള്ളില്‍ സാധ്യമാകുമെന്നും അവരൊന്ന് മന്ത്രിച്ചാല്‍ പോലും മോദി അത് കേള്‍ക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.