ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

Posted on: March 14, 2019 1:45 pm | Last updated: March 14, 2019 at 7:13 pm

ന്യൂഡല്‍ഹി: എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പ്രധാനമന്ത്രിയുടെ വികസന കാഴ്ചപാട് ആകര്‍ഷിച്ചുവെന്നും മോദിക്കും അമിത് ഷായ്ക്കും നന്ദി പറയുന്നുവെന്നും ടോം വടക്കന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് കോണ്‍ഗ്രസിന്റേത്. കുടുംബാധിപത്യത്തില്‍ മനം മടുത്താണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് വടക്കന്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായി വടക്കന്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണിയാ ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്ന വടക്കന്‍ ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.