രാഹുല്‍ ഗാന്ധി കോഴിക്കോട് കടപ്പുറത്ത്-LIVE

Posted on: March 14, 2019 5:06 pm | Last updated: March 14, 2019 at 8:37 pm


കോഴിക്കോട്: എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തി. കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജനമഹാറാലിയില്‍ പങ്കെടുക്കുന്നതിനാണ് രാഹുല്‍ ഗാന്ധിയെത്തിത്. സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്, ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, കെ പി സി സി പ്രസിഡന്റ്മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, എം പിമാര്‍, എം എല്‍ എമാര്‍, കെ പി സി സി ഭാരവാഹികള്‍, യു ഡി എഫ് സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
വൈകീട്ട് 3.15ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം 3.50ന് കടവ് റിസോര്‍ട്ടിലെ അല്‍പ നേരത്തെ വിശ്രമത്തിന് ശേഷം കോഴിക്കോട് ബീച്ചിലെ പരിപാടിക്കെത്തും. 6.20ന് പരിപാടി കഴിഞ്ഞ് മടങ്ങും. സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജിനായിരിക്കും സുരക്ഷയുടെ പൂര്‍ണ ചൂമതല. എസ് പി ജിയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ പരിപാടി നടക്കുന്ന കടപ്പുറത്തും നഗരത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 850 പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുന്നത്. രണ്ട് എസ് പിമാര്‍, 12 ഡി വൈ എസ് പിമാര്‍, 30 സി ഐമാര്‍, 100 എസ് ഐ മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ.