National
പുല്‍വാമയില്‍ സൈനികനെ ഭീകരര്‍ വെടിവച്ചു കൊന്നു

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. ഇവിടുത്തെ പിംഗ്ലിന ഗ്രാമത്തില്‍ ബുധനാഴ്ച ഉച്ചക്കു ശേഷം ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടു. പുല്‍വാമ സ്വദേശി ആഷിഖ് ഹുസൈന്‍ (25) ആണ് കൊല്ലപ്പെട്ടത്.
വീടിനു സമീപത്തു നില്‍ക്കുകയായിരുന്ന അഷിഖിന് നേര്‍ക്ക് അപ്രതീക്ഷിതമായി എത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ ശേഷം പ്രദേശം വളഞ്ഞ സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്.







