പുതിയ നാവികസേനാ മേധാവി: ബിമല്‍ വര്‍മക്ക് സാധ്യത; പ്രഖ്യാപനം ഉടനുണ്ടായേക്കും

Posted on: March 13, 2019 3:58 pm | Last updated: March 13, 2019 at 5:22 pm

ന്യൂഡല്‍ഹി: പുതിയ നാവികസേനാ മേധാവിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ചതായി സൂചന. നിലവിലെ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ മെയ് 31ന് വിരമിക്കാനിരിക്കുകയാണ്.

വകുപ്പിലെ സീനിയറായ വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മക്കാണ് സാധ്യത കൂടുതല്‍. നിലവില്‍ പോര്‍ട്ട്‌ബ്ലെയറിലെ ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡന്റ് ആണ് ബിമല്‍ വര്‍മ. വൈസ് അഡ്മിറല്‍മാരായ കരംബീര്‍ സിംഗ്, അജിത് കുമാര്‍ എന്നിവരാണ് വര്‍മക്ക് താഴെയുള്ളത്. ഇതില്‍ കരംബീര്‍ വിശാഖപട്ടണം ആസ്ഥാനമായ വെസ്റ്റേണ്‍ കമാന്‍ഡന്റിന്റെയും അജിത് കുമാര്‍ മുംബൈയിലെ പടിഞ്ഞാറന്‍ കമാന്‍ഡന്റ്, ഇന്ത്യ-പാക് സമുദ്രാര്‍ത്തിയിലെ നിരീക്ഷണം എന്നിവയുടെയും ചുമതല നിര്‍വഹിച്ചു വരികയാണ്.