പ്രശ്‌നപരിഹാരത്തിനായി കോണ്‍ഗ്രസ് ഇടപെടല്‍; റോയ് കെ പൗലോസ് ജോസഫിനെ കണ്ടു

Posted on: March 12, 2019 3:56 pm | Last updated: March 12, 2019 at 8:04 pm

തൊടുപുഴ: കേരള കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരത്തിനായി കോണ്‍ഗ്രസ് ഇടപെടുന്നു. ഇതിന്റെ ഭാഗമായി യുഡിഎഫ് നേതാക്കളുടെ സന്ദേശം കെപിസിസി നിര്‍വാഹക സമതി അംഗവും മുന്‍ ഡിസിസി പ്രസിഡന്റുമായ റോയ് കെ പൗലോസ് പിജെ ജോസഫിന് കൈമാറി.

ഇരുവരും അരമണിക്കൂറോളം ചര്‍ച്ച നടത്തി. ജോസഫ് ശക്തനായ നേതാവാണ് . അതിന് അനുസൃതമായ തീരുമാനമുണ്ടാകുമെന്ന് റോയ് കെ പൗലോസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ജോസഫിനെ കാണുകയെന്ന ദൗത്യവുമായാണ് എത്തിയതെന്നും പ്രശ്‌നം പരിഹരിക്കാന്‍ പ്രാപ്തരായ നേതാക്കള്‍ യുഡിഎഫിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കെഎം മാണി കോട്ടയം മണ്ഡലത്തിലേക്ക് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്‍ ഇന്ന് പിജെ ജോസഫിനെ സന്ദര്‍ശിക്കും.