സിറ്റിംഗ് എംഎല്‍എമാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല; സ്ഥാനാര്‍ഥി പട്ടികയില്‍ പടക്കുതിരകളുണ്ടാകും:ചെന്നിത്തല

Posted on: March 10, 2019 8:56 pm | Last updated: March 10, 2019 at 8:56 pm

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ പടക്കുതിരകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥികളെ ദിവസങ്ങള്‍ക്കകം തീരുമാനിക്കും. സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചവരൊന്നും വിജയിച്ചിട്ടില്ല. ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെയാണ് പരിഗണിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.