എത്യോപ്യയില്‍ 157 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു

Posted on: March 10, 2019 3:08 pm | Last updated: March 10, 2019 at 9:02 pm

ആഡിസ്അബാബ: 149 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കും 157 പേര്‍ സഞ്ചരിച്ച എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ്അബാബയില്‍നിന്ന് കെനിയയിലെ നെയ്‌റോബിയിലേക്കു പോകുകയായിരുന്ന ബോയിംഗ് 737-800 മാക്‌സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

പ്രാദേശിക സമയം കാലത്ത് 8.44നാണ് അപകടമുണ്ടായതെന്ന് വിമാനക്കമ്പനിയുടെ വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആഡിസ്അബാബയിലെ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ ഒട്ടേറെപ്പേര്‍ മരിച്ചതായി എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.