കാലത്തെഴുന്നേറ്റ്
കണ്ണാടി നോക്കുമ്പോൾ
ചങ്കിൽത്തടഞ്ഞൂ കരച്ചിൽ.
ദൂരത്തു നിന്നല്ല
ഉള്ളിൽ നിന്നാകണം
ഏതോ മൃഗത്തിന്റെ മുരൾച്ച.
എങ്ങുനിന്നോ വന്ന
കാറ്റിൻ കൈകളിൽ
മർത്യമാംസത്തിന്റെ ഗന്ധം.
ഇത്തിരി ചായയും
മോന്തിയിരിക്കുമ്പോൾ
നാവിൽ രക്തരുചി.
കുളിക്കാനായി
കുപ്പായമൂരുമ്പോൾ
ദേഹം മുഴുവൻ രോമം.
ജലത്തിന്റെ നീലക്കണ്ണാടിയിൽ കാണാം
കാട്, നിഴൽ, ഇരുൾ, ഇര..
പരിണാമം
വിശ്വംഭരൻ തളിയക്കാട്ട്