Connect with us

Kerala

പൊന്നാനിയില്‍ പി വി അന്‍വര്‍ തന്നെ ഇടതു സ്ഥാനാര്‍ഥിയാകും

Published

|

Last Updated

തിരുവനന്തപുരം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പി വി അന്‍വര്‍ എം എല്‍ എയെ മത്സരിപ്പിക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ധാരണയിലെത്തി. വിജയ സാധ്യതകള്‍ തേടിയുള്ള നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവിലാണ് അന്‍വറിനെ സ്ഥാനാര്‍ഥിയാക്കാന്‍ സെക്രട്ടേറിയറ്റില്‍ ധാരണയായത്.

അന്‍വര്‍ തന്നെയായിരുന്നു സാധ്യതാ പട്ടികയില്‍ മുന്‍നിരയിലുണ്ടായിരുന്നതെങ്കിലും ഭൂമി കൈയേറ്റമുള്‍പ്പടെ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ മറ്റൊരു സ്ഥാനാര്‍ഥിക്കായുള്ള ആലോചനക്ക് പാര്‍ട്ടിയെ പ്രേരിപ്പിച്ചിരുന്നു. താനൂര്‍ എം എല്‍ എ. വി അബ്ദുറഹിമാന്‍, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, വ്യവസായി ഗഫൂര്‍ പി ലില്ലീസ് എന്നീ പേരുകളെല്ലാം പരിഗണനക്കു വന്നെങ്കിലും ഒടുവില്‍ അന്‍വറിനെ തന്നെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, സി പി എം തീരുമാനത്തിനെതിരെ ഘടക കക്ഷികളില്‍ മുറുമുറുപ്പുള്ളതായി സൂചനയുണ്ട്.