യുഡിഎഫ് സീറ്റ് തന്നു, വന്‍ ഭൂരിപക്ഷത്തോടെ തോല്‍പ്പിച്ചും തന്നു: ചെന്നിത്തലയ്ക്ക് വീരേന്ദ്രകുമാറിന്റെ മറുപടി

Posted on: March 8, 2019 1:20 pm | Last updated: March 8, 2019 at 1:20 pm

കോഴിക്കോട്: ഇടത് മുന്നിയില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പരിഹാസവുമായി രംഗത്തെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ലോക് താന്ത്രിക്് ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാര്‍. യുഡിഎഫ് സീറ്റ് തന്നു എന്നത് ശരിയാണെന്നും വന്‍ ഭൂരിപക്ഷത്തോടെ തോല്‍പ്പിച്ചത് മറക്കരുതെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ വെറുതെ നിന്ന് തന്നാല്‍ മതിയെന്നാണ് യുഡിഎഫ് പറഞ്ഞത്. അതനുസരിച്ച് നിന്നു. ബാക്കിയെല്ലാം കോണ്‍ഗ്രസ് ചെയ്തതു തന്നു – വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് വിട്ട് ഇടത് മുന്നണിക്കൊപ്പം പോയ വീരേന്ദ്ര കുമാറിനോട് സഹതാപമുണ്ടെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചര്‍ച്ച നടക്കുമ്പോള്‍ വീരേന്ദ്രകുമാറിനെ സീറ്റ് ചര്‍ച്ചക്ക് പോലും വിളിച്ചില്ലെന്നും ചെന്നിത്തല പരിഹസിച്ചിരുന്നു. ചെറു പാര്‍ട്ടികളെ സീറ്റ് വിഭജനത്തോടെ സിപിഎം വിഴുങ്ങി. വീരേന്ദ്രകുമാറിന് യുഡിഎഫ് രണ്ട് സീറ്റ് നല്‍കിയിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ഒന്നുമില്ലാത്ത അവസ്ഥയായെന്നും ചെന്നിത്തല പറഞ്ഞിരുന്നു.