Connect with us

Wayanad

ഗ്രാന്‍ഡ്‌ മുഫ്തിക്ക് നാളെ ഊട്ടിയിൽ സ്വീകരണം

Published

|

Last Updated

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

ഊട്ടി: നീലഗിരി, കോയമ്പത്തൂർ ജില്ലകളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന ഇന്ത്യൻ ഗ്രാന്‍ഡ്‌ മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ഊട്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകും.

ഊട്ടിയിൽ പുതുതായി നിർമിച്ച ഊട്ടി മർകസിന്റെ ഉദ്ഘാടനം, ഹിഫ്‌ളുൽ ഖുർആൻ കോളജ് കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമം, നസ്വീഹത്തുൽ ഇസ്‌ലാം വിമൻസ് അറബിക് കോളജിന്റെ സനദ് ദാന സമ്മേളനം, മേട്ടുപ്പാളയത്ത് നടക്കുന്ന സംസ്ഥാന ബാഖവി സംഗമം, സുന്നി സമ്മേളനം തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കാനാണ് നാളെ കാന്തപുരം എത്തുന്നത്.

സയ്യിദ് അബ്ദുർ റഹ്മാൻ ബുഖാരി കായൽപട്ടണം, മുഹമ്മദ് മുഖ്താർ ബാഖവി, മുഹമ്മദ് ഇല്യാസ് ബാഖവി, മുഹമ്മദാലി ഇംദാദി, അക്ബർ അലി ദാവൂർ, മൻസൂർ ഹാജി ചെന്നൈ, സദഖത്തുല്ല മഖ്ദൂമി, അബ്ദുൽ ഹകീം ഇംദാദി, ഷാജഹാൻ ഇംദാദി, അബ്ദുറഹീം ബാഖവി, ജലാലുദ്ദീൻ ഇംദാദി, മുഹമ്മദ് അയ്യൂബ്, അബ്ദുൽ ഹകീം, അബ്ദുൽ അസീസ് തുടങ്ങിയവർ സംബന്ധിക്കും.