ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരും; ബിജെപിക്കെതിരെ കച്ചമുറുക്കി രാഹുല്‍

Posted on: March 7, 2019 11:41 am | Last updated: March 7, 2019 at 1:32 pm

ന്യൂഡല്‍ഹി: ഗുജറാത്തിലെ പാട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുന്നു. ഈ മാസം 12ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഹാര്‍ദിക് കോണ്‍ഗ്രസ് അംഗത്വമെടുക്കും. തുടര്‍ന്ന് ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

നിലവില്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ് ജാംനഗര്‍. പട്ടീദാര്‍ സംവരണ പ്രക്ഷോഭത്തിലൂടെ ശ്രദ്ധേനായ ഹാര്‍ദികിലൂടെ മണ്ഡലം പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്‌. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് മികച്ച പ്രകടനാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്.