Connect with us

Socialist

റഫാലടി, മോദിയടി; മലയാളഭാഷ വളര്‍ന്ന് പന്തലിക്കട്ടെ! മോദിയെ ട്രോളി ദീപ നിശാന്ത്

Published

|

Last Updated

കോപ്പിയടി വിവാദത്തില്‍ ഏറെ പരിഹാസങ്ങള്‍ കേട്ട ദീപ നിശാന്ത് റഫാല്‍ വിവാദത്തില്‍ മോദിക്കെതിരെ ട്രോളുമായി രംഗത്ത്. കവിത മാത്രമല്ല കരാറും ഇഷ്ടപ്പെട്ടാ എടുക്കാം! എന്ന കുറിപ്പോടെയാണ് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും ട്രോളിക്കൊണ്ടുള്ള ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

“റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാല്‍ മലയാളഭാഷ വളര്‍ന്ന് പന്തലിക്കട്ടെ!” എന്ന ദീപയുടെ പോസ്റ്റിന് താഴെ വന്ന “ടീച്ചര്‍ക്ക് ഇപ്പൊ കൂട്ടായി…????” എന്ന കമന്റിന് ദീപ മറുപടി നല്‍കിയത് ഇങ്ങനെ: “അതന്നെ! ഞാന്‍ വല്ലാണ്ട് ഒറ്റപ്പെട്ടിരിക്കുവായിരുന്നു!”

“ചില പ്രത്യേക വൈകാരിക പരിസരങ്ങളില്‍ ഞങ്ങള്‍ ചിലപ്പോ കരാറൊക്കെ കക്കാറുണ്ട്! അതിനിത്ര പറയാനെന്തിരിക്കുന്നു! ” എന്നും മോദിയെ പരിഹസിച്ച് ദീപ കൂട്ടിച്ചേര്‍ത്തു. “റഫാല്‍ കരാര്‍ ഇഷ്ടപെട്ടു ഞാന്‍ എടുക്കുന്നു-കള്ളന്‍ (ഒപ്പ്)” എന്നെഴുതിയ ചിത്രവും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

തൃശൂര്‍ കേരള വര്‍മ കോളജിലെ അറിയപ്പെടുന്ന അധ്യാപികയും പ്രാസംഗികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ കവിത മോഷ്ടിച്ചുവെന്ന ആരോപണവുമായി മുമ്പ് യുവകവി രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. “അങ്ങനെയിരിക്കെ മരിച്ചു പോയ ഞാന്‍” എന്ന കവിത കോപ്പിയടിച്ച് ചെറിയ മാറ്റം വരുത്തി “അങ്ങനെയിരിക്കെ” എന്ന പേരില്‍ കോളജ് അധ്യാപകസംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചുവെന്നായിരുന്നു ആരോപണം. ഇടതുപക്ഷ സഹയാത്രിക എന്ന നിലയില്‍ സംഘപരിവാര്‍ സംഘടനയില്‍പെട്ടവരായിരുന്നു അന്ന്ദീപാ നിശാന്തിനെതിരെ ട്രോള്‍ വര്‍ഷം നടത്തിയിരുന്നത്. ആ ട്രോളുകള്‍ക്ക് പകരമെന്നോണം പങ്കുവെച്ച പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

www.facebook.com/deepa.nisanth