പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ പ്രഭാഷണം വെള്ളിയാഴ്ച

Posted on: March 6, 2019 7:04 pm | Last updated: March 6, 2019 at 7:07 pm

ദുബൈ: ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ഡിപ്പാര്‍ട്‌മെന്റിന്റെ മുല്‍തഖ റാശിദ് ബിന്‍ മുഹമ്മദില്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സിറാജുല്‍ ഹുദ സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറിയുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ പ്രഭാഷണ പരിപാടി വെള്ളിയാഴ്ച നടക്കും. രാത്രി ഇശാ നിസ്‌കാര ശേഷം ദുബൈ ഖിസൈസ് അല്‍ തവാര്‍ സെന്ററിന് എതിര്‍വശമുള്ള മസ്ജിദ് മുഹമ്മദ് ഹസന്‍ ശൈഖിലാണ് പ്രഭാഷണം.

ദുബൈ മതകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ് മുല്‍തഖ റാശിദ് ബിന്‍ മുഹമ്മദ്. ഇസ്‌ലാമിക പ്രഭാഷണ വേദിയില്‍ ശ്രദ്ധേയനായ പേരോട് ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി യു എ ഇ പ്രസിഡന്റിന്റെ റമസാന്‍ അതിഥിയായും ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പ്രതിനിധിയായും യു എ ഇയില്‍ പ്രഭാഷണത്തിനെത്തിയിട്ടുണ്ട്. ഇസ്‌ലാമിക പ്രഭാഷണ വേദിയില്‍ ശ്രദ്ധേയനായ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. ദുബൈ ആര്‍ ടി എയുടെ 31, 13, 64 നമ്പര്‍ ബസുകളിലും മെട്രോ ഗ്രീന്‍ ലൈനില്‍ ഖിസൈസ് സ്‌റ്റേഷനിലിറങ്ങിയും പ്രഭാഷണ വേദിയിലെത്താം.