Connect with us

Gulf

കിംഗ് ഫഹദ് കോസ്‌വേയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തി;രണ്ട് പേര്‍ മരിച്ചു

Published

|

Last Updated

മനാമ/ബഹ്‌റൈന്‍ : ബഹ്‌റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയൂം രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു .അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍തന്നെ മനാമയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബുധനാഴ്ച രാവിലെ ബഹ്‌റൈനില്‍ നിന്നും സഊദിയിലേക്ക് പുറപ്പെട്ട കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് .അപകടത്തില്‍ പെട്ട ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചു അപകടത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു .ബഹ്‌റൈനെയും സഊദിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇരുപത്തി അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള കോസ്‌വേ 1986 ലാണ് ബഹ്‌റൈന്‍ രാജാവ് ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയും സഊൗദി രാജാവ് ഫഹദ് ബിന്‍ അബ്ദുള്‍ അസീസ് രാജാവും ചേര്‍ന്ന് ഗതാഗതത്തിനായി തുറന്നു കൊടുത്തത്