ത്രിപുരയിൽ ബി ജെ പി തനിച്ച്

Posted on: March 6, 2019 10:56 am | Last updated: March 6, 2019 at 10:56 am

അഗർത്തല: ത്രിപുരയിൽ ബി ജെ പിയുമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യമില്ലെന്ന് ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ പി എഫ് ടി). സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലും ഇത്തവണ തനിച്ച് മത്സരിക്കുമെന്ന് ഐ പി എഫ് ടി വക്താവ് മംഗൾ ദേബ്‌ബർമ പറഞ്ഞു. സ്ഥാനാർഥി നിർണയത്തിനായി അഞ്ചംഗ സമിതിയെ പാർട്ടി നിയമിച്ചിട്ടുണ്ട്.

ബി ജെ പിയും ഐ പി എഫ് ടിയും സഖ്യമായി മത്സരിച്ചാണ് ത്രിപുരയിൽ കാൽ നൂറ്റാണ്ട് നീണ്ടുനിന്ന ഇടത് ഭരണത്തിന് അവസാനം കുറിച്ചത്. അറുപതംഗ നിയമസഭയിൽ 44 സീറ്റാണ് സഖ്യം നേടിയത്. 36 സീറ്റിൽ വിജയിച്ച ബി ജെ പി കേവല ഭൂരിപക്ഷം നേടിയിരുന്നു. ഐ പി എഫ് ടിക്ക് എട്ട് സീറ്റാണ് ലഭിച്ചത്.