ആര്യങ്കാവില്‍ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയായ പ്രധാന അധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു

Posted on: March 4, 2019 11:33 am | Last updated: March 4, 2019 at 1:01 pm

കുളത്തുപ്പുഴ: ആര്യങ്കാവില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകനെതിരെ പോലീസ് കേസെടുത്തു. കുളത്തൂപ്പുഴ സ്വദേശി മുഹമ്മദ് ബിസിരിയക്കെതിരെയാണ് പോക്‌സോ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തത്.

കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു . ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.