Connect with us

Ongoing News

ജയ്ഷ്വ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി അഭ്യൂഹം

Published

|

Last Updated

ന്യൂഡല്‍ഹി: ജയ്ഷ്വ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി അഭ്യൂഹം. പാക് സര്‍ക്കാറോ സൈന്യമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പാക് സൈനിക ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചക്ക് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ആദ്യം വൃക്ക രോഗത്തിന് ചികിത്സയിലാണ് മസൂദ് എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍, കരളില്‍ അര്‍ബുദ ബാധയുണ്ടായിരുന്ന മസൂദ് മരിച്ചുവെന്ന വാര്‍ത്ത പിന്നീട് പ്രചരിച്ചു. ഇതുസംബന്ധിച്ച വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം.

ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാക്കിയ പുല്‍വാമ ഉള്‍പ്പടെയുള്ള ഭീകരാക്രമണങ്ങളുടെ സൂത്രധാരനെന്ന നിലയില്‍ ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന ഭീകര നേതാവാണ് മസൂദ് അസര്‍. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടു വരുന്നതിനിടെയാണ് മരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. മസൂദ് ഗുരുതര രോഗത്തിന് ചികിത്സയിലാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറൈശി മുമ്പ് വെളിപ്പെടുത്തിയിരുന്നു.