അക്രമിച്ചെന്ന് എം എസ് എഫുകാരന്‍; ചികിത്സ തേടി

Posted on: March 3, 2019 9:14 am | Last updated: March 3, 2019 at 9:14 am


തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ സി സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട് സംഘര്‍ഷ അന്തരീക്ഷം നിലനില്‍ക്കവേ ഇന്നലെയും എം.എസ് എഫ് പ്രവര്‍ത്തകനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി.

കൊണ്ടോട്ടി ഇ എം ഇ എ കോളജിലെ പി ജി വിദ്യാര്‍ഥിയായ ഇസ്ഹാഖ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. സി സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ എം എസ് എഫും എസ് എഫ് ഐയും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷമാണ് അഞ്ചാം ദിവസവും തുടര്‍ന്നത്.