National
ഇന്ത്യയുടെ രണ്ടു വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തിയെന്ന് പാക്കിസ്ഥാന്‍; ഇന്ത്യ നിഷേധിച്ചു
 
		
      																					
              
              
            
ന്യൂഡല്‍ഹി: രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചു തകര്‍ത്തുവെന്നും ഒരു പൈലറ്റിനെ അറസ്റ്റു ചെയ്തുവെന്നുമുള്ള പാക്കിസ്ഥാന്റെ അവകാശവാദം നിഷേധിച്ച് ഇന്ത്യ. പൈലറ്റുമാരും വിമാനങ്ങളും സുരക്ഷിതരാണെന്ന് ഇന്ത്യ വ്യക്തമാക്കി.
പാക് വ്യോമാതിര്‍ത്തിയിലേക്കു കടന്ന രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായി പാക്കിസ്ഥാന്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് അവകാശപ്പെട്ടത്. വെടിയേറ്റു തകര്‍ന്ന വിമാനങ്ങളിലൊന്ന് പാക് അധീന കശ്മീരിലും കശ്മീരിലുമായി വീണുവെന്നും ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്നുമായിരുന്നു ഗഫൂറിന്റെ വാദം.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

