പിവി അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് റിപ്പോര്‍ട്ട്

Posted on: February 25, 2019 2:04 pm | Last updated: February 25, 2019 at 4:45 pm

കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് വിദഗ്ധ സമതി. അടുത്ത കാലവര്‍ഷത്തിന് മുമ്പ് തടയണ നീക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതീവ പരിസ്ഥിതി പ്രധാന്യമുള്ള സ്ഥലത്താണ് തടയണ നിര്‍മിച്ചതെന്നും പ്രളയകാലത്ത് ഇവിടെ മണ്ണിടിച്ചിലുണ്ടായെന്നും റിപ്പോര്‍ട്ടില്‍ തുടര്‍ന്നു പറയുന്നു.

ജില്ലാ ജിയോളജിസ്റ്റ് അധ്യക്ഷനായ സമതി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. തടയണ പൊളിച്ചു നീക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ പിവി അന്‍വറിന്‍രെ ഭാര്യാപിതാവ് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇക്കഴിഞ്ഞ പ്രളയത്തില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് എട്ടിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു.