Connect with us

Ongoing News

എസ്എസ്എഫിന് പുതിയ ദേശീയ നേതൃത്വം

Published

|

Last Updated

ശൗക്കത്ത് നഈമി(ജമ്മുകശ്മീര്‍) ,ഫാറൂഖ് നഈമി അല്‍ ബുഖാരി(കേരളം), സല്‍മാന്‍ ഖുര്‍ഷിദ് (മണിപ്പൂര്‍)

ന്യൂഡല്‍ഹി: എസ് എസ്എഫ് ദേശീയ ഘടകത്തിന് ഇനി പുതിയ നേതൃത്വം. ശൗക്കത്ത് നഈമി(ജമ്മുകശ്മീര്‍)യെ പ്രസിഡന്റായി വീണ്ടും തിരെഞ്ഞെടുത്തു. ഫാറൂഖ് നഈമി അല്‍ ബുഖാരി(കേരളം) യെ ജനറല്‍ സെക്രട്ടറിയായും മണിപ്പൂരില്‍ നിന്നുള്ള സല്‍മാന്‍ ഖുര്‍ഷിദിനെ ഫിനാന്‍സ് സെക്രട്ടറിയായും തിരെഞ്ഞെടുത്തു. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ വിദ്യാര്‍ഥി സമ്മേളന സമാപന ചടങ്ങില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

മറ്റു ഭാരവാഹികള്‍ വൈസ് പ്രസിഡന്റുമാര്‍: സുഹൈറുദ്ദീന്‍ നൂറാനി (പശ്ചിമ ബംഗാള്‍), നൗഷാദ് ആലം മിസ്ബാഹി (ഒറീസ) സെക്രട്ടറിമാര്‍: സയ്യിദ് സാജിദ് ബുഖാരി ( ജമ്മു & കശ്മീർ), സാലിക് അഹമ്മദ് ലത്വീഫി(ആസാം), എം അബ്ദുല്‍ മജീദ്(കേരളം), ശരീഫ് ബംഗളൂരു (കര്‍ണാടക), സൈദ് മുഹമ്മദ് നാസിം ഇന്‍ഡോര്‍(മധ്യപ്രദേശ്), ആമിര്‍ തെഹ്‌സിനി(രാജസ്ഥാന്‍). സെക്രട്ടറിയേറ്റ് അംഗങ്ങള്‍: കെ അബ്ദുല്‍ കലാം (കേരളം), കെഎം അബൂബക്കര്‍ സിദ്ദീഖ്(കര്‍ണാടക), സിയാഉറഹിമാന്‍ രിസ്‌വി(പശ്ചിമ ബംഗാള്‍), ഡോ. നൂറുദ്ദീന്‍ (കേരളം).