Connect with us

National

റഫാല്‍: പുനപ്പരിശോധനാ ഹരജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ പുനപ്പരിശോധനാ ഹരജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇടപാടില്‍ അഴിമതി ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ തള്ളിക്കൊണ്ട് ഡിസംബര്‍ 14ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതി പരിഗണിക്കുക.

മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഡ്വ. പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹരജിക്കാര്‍. ജഡ്ജിയുടെ ചേംബറിലാണ് വാദം കേള്‍ക്കുക. ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം പി സഞ്ജയ് സിംഗും ഡിസംബര്‍ 14ലെ വിധിയില്‍ പുനപ്പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

---- facebook comment plugin here -----

Latest