വായ്പ ഇടപാടു കേസ്: ചന്ദ കൊച്ചാറിനെതിരെ സി ബി ഐ ലുക്കൗട്ട് നോട്ടീസ്

Posted on: February 22, 2019 8:49 pm | Last updated: February 22, 2019 at 8:52 pm

ന്യൂഡല്‍ഹി: ഐ സി ഐ സി ഐ-വീഡിയോകോണ്‍ വായ്പ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ഐ സി ഐ സി ഐ ബേങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ സി ബി ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ചന്ദ കൊച്ചാറിനു പുറമെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ പ്രൊമോട്ടര്‍ വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. മൂന്നു പേര്‍ക്കുമെതിരെ നേരത്തെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രതികളുടെ വീടുകളിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തുകയുമുണ്ടായി.

വായ്പ ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഐ സി ഐ സി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സി ബി ഐയുടെ പരിഗണനയിലാണ്.