ഹിമാചലില്‍ പട്രോളിംഗ് വാഹനത്തിനുമേല്‍ മഞ്ഞിടിഞ്ഞു വീണ് സൈനികന്‍ മരിച്ചു

Posted on: February 20, 2019 8:38 pm | Last updated: February 20, 2019 at 10:19 pm

കിനോര്‍: ഹിമാചല്‍ പ്രദേശില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഷിപ്കി ലാ സെക്ടറില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനു മേലേക്ക് കൂറ്റന്‍ മഞ്ഞുകട്ടകള്‍ ഇടിഞ്ഞുവീണ് സൈനികന്‍ മരിച്ചു. അഞ്ചുപേര്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച പതിനൊന്നോടെയാണ് അപകടമുണ്ടായത്.

മഞ്ഞില്‍ കുടുങ്ങിക്കിടക്കുന്ന സൈനികര്‍ക്കായി ഇന്ത്യ-തിബറ്റന്‍ പോലീസ് സേനയും ജില്ലാ പോലീസും സംയുക്തമായി തിരച്ചില്‍ നടത്തിവരികയാണ്.