ഭീതിജനകമായ അന്തരീക്ഷം, പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ട്രംപ്

Posted on: February 20, 2019 10:37 am | Last updated: February 20, 2019 at 12:20 pm

വാഷിംഗ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ഭീതിജനകമായ അന്തരീക്ഷമാണെന്നും ആക്രമണം സംബന്ധിച്ച് ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ പ്രസ്താവന പുറത്തിറക്കുമെന്നും അദ്ദേഹം ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും സഹകരണത്തോടെ മുന്നോട്ടുപോകുകയാണെങ്കില്‍ അത് വളരെ അത്ഭുതകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുല്‍വാമ ആക്രമണത്തിന് പിന്നാലെ, സ്വയംപ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് അമേരിക്കയുടെ ദേസീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ വ്യക്തമാക്കിയിരുന്നു.