ആസ്‌ത്രേലിയക്കെതിരായ പരമ്പര നേടാന്‍ ആവുന്നത്ര ശ്രമിക്കും; വിജയം വീരമൃത്യു വരിച്ച ജവാന്മാര്‍ക്കു സമര്‍പ്പിക്കും- ഷമി

Posted on: February 19, 2019 10:58 pm | Last updated: February 20, 2019 at 12:06 am

ന്യൂഡല്‍ഹി: പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്കായി ആസ്‌ത്രേലിയക്കെതിരായ ക്രിക്കറ്റ് പരമ്പര ഇന്ത്യ വിജയിക്കുമെന്ന് ബൗളര്‍ മുഹമ്മദ് ഷമി. വിജയം കൊയ്യാന്‍ ആവുന്നതെല്ലാം ചെയ്യും. ആ വിജയം വീരമൃത്യു വരിച്ച ജവാന്മാര്‍ക്കു സമര്‍പ്പിക്കും. ഇന്ത്യ ടിവിയോടു പ്രതികരിക്കവെ ഷമി പറഞ്ഞു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിനു നല്‍കാനായി നേരത്തെ അഞ്ചു ലക്ഷം രൂപ ഷമി സി ആര്‍ പി എഫ് വൈവ്‌സ് വെല്‍ഫയര്‍ അസോസിയേഷനു കൈമാറിയിരുന്നു. പുല്‍വാമ സംഭവം മനസ്സിനെ അസ്വസ്ഥമാക്കുന്നുവെന്നും സൈനികര്‍ അതിര്‍ത്തിയില്‍ ജാഗരൂകരായി കാവല്‍ നില്‍ക്കുന്നതിനാലാണ് നാം സുഖമായി ഉറങ്ങുന്നതെന്നും ഷമി പറഞ്ഞിരുന്നു.

ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍, വീരേന്ദര്‍ സേവാഗ് എന്നിവരും വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തവരില്‍ ഉള്‍പ്പെടും.