Connect with us

International

ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കും: പാക്ക് പ്രധാനമന്ത്രി

Published

|

Last Updated

ഇംറാന്‍ ഖാന്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. പുല്‍വാമ ഭീകരാക്രമണത്തിന്‍രെ ഉത്തരവാദിത്വം പാക്കിസ്ഥാനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു.

സംഭവിച്ചതെല്ലാം ഗൗരവതരമായ കാര്യങ്ങളാണെങ്കില്‍കൂടി വ്യക്തമാക്കാനുള്ളത് ഇതാണ്, ഇന്ത്യ ആക്രമിച്ചാല്‍ പാക്കിസ്ഥാന്‍ തിരിച്ചടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയല്ല ശക്തമായ പ്രത്യാക്രമണം നടത്തുകതന്നെചെയ്യുമെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് പാക്ക് പ്രധാമന്ത്രി ഇംറാന്‍ ഖാന്‍ പ്രസ്താവന നടത്തുന്നത്. യുദ്ധം തുടങ്ങിവെക്കാനെളുപ്പമാണ്. എന്നാല്‍ അവ എങ്ങിനെയാണ് അവസാനിക്കുകയെന്ന് ദൈവത്തിന് മാത്രമെ അറിയു. യാതൊരു തെളിവുകളുമില്ലാതെയാണ് പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത്. ആര്‍ക്കെങ്കിലും തെളിന് തരാന്‍ കഴിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest