മക്കയില്‍ ഹോട്ടലില്‍ തീപ്പിടുത്തം

Posted on: February 17, 2019 10:23 pm | Last updated: February 17, 2019 at 10:23 pm

മക്ക : മസ്ജിദുല്‍ ഹറമിലെ ഹോട്ടലില്‍ തീപിടുത്തം .ഹറമിന് തൊട്ടടുത്തത്തുള്ള ജബല്‍ ഉമറിലെ ഹോട്ടല്‍ കെട്ടിടത്തിലെ പാര്‍ക്കിങ് നിലയിലാണ് തീപ്പിടത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .ഞായറാഴ്ച വൈകീട്ടാണ് തീ പിടുത്തം ഉണ്ടായത് . ഉടന്‍ തന്നെ
സഊദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ഹോട്ടലില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരാണ് താമസിച്ചിരുന്നത്. അപകടം നടന്ന ഉടന്‍ തന്നെ ഇവരെ ഹോട്ടലില്‍ നിന്നും മാറ്റിതാമസിപ്പിച്ചു .സംഭവത്തെ കുറിച്ച് അധികൃതര്‍ അന്വേഷണത്തിന് ഉത്തവിട്ടിട്ടുണ്ട്